Saturday, August 11, 2012

ആ പൂച്ച കണ്ണിലെ കത്തുന്ന നോട്ടം


ആ പൂച്ച കണ്ണിലെ കത്തുന്ന നോട്ടം 


ആള്‍ കൂട്ടത്തില്‍ രണ്ടു പൂച്ച കണ്ണുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു ,സബീല്‍ പാര്‍ക്കിലെ  ഇഫ്താര്‍ പാര്‍ട്ടിയില്‍   ഇരുട്ടത്ത്‌ പര്‍ദ്ദയുടെ മുഖാവരണത്തിനുള്ളില്‍ നിന്നും എന്നെ തേടുന്ന ആ രണ്ട് കണ്ണുകള്‍ എനിക്ക്  തിരിച്ചറിയാന്‍ കഴിഞ്ഞു , മനസ്സിലെ മഞ്ഞു കൊണ്ടുള്ള കണ്ണാടി ചില്ലില്‍ ഒരു മുഖം തെളിഞ്ഞു വന്നു, ഉള്ളില്‍ പണ്ടെന്നോ   കെട്ടണഞ്ഞ  ചിതയില്‍ വീണ്ടും കുറ്റബോധത്തിന്റെ കനലുകള്‍ വാരിയെറിയപ്പെട്ട പോലെ ഒരു നീറ്റലൂടെ ഞാന്‍ അസ്വസ്ഥനായി ,  നോമ്പ് തുറക്കാനുള്ള ബാങ്ക് വിളിയും ഇഫ്താറിന്റെ ബഹളങ്ങളും റംസാന്‍ നിലാവിലെ കാറ്റും ഒന്നും തന്നെ എന്നിലേക്കെത്തുന്നില്ല, ഞാന്‍ അറിയാതെ  വീണ്ടും  എന്റെ കണ്ണുകള്‍  ആള്‍കൂട്ടത്തില്‍ അവളെ തിരഞ്ഞു,  അത് അവള്‍ തന്നെ ആയിരുന്നു എന്നെ പ്രണയിച്ച ഞാന്‍ ചതിച്ച പെണ്ണ് . തമ്മില്‍ ഒരിക്കലും കണ്ടു മുട്ടരുതന്നു ആഗ്രഹിച്ചിരുന്നു അവിചാരിതമായി കണ്ടു മുട്ടിയപോള്‍ ഞങ്ങള്‍ പരസ്പരം അപരിചിതരെ പോലെ പെരുമാറേണ്ടി വന്നു . അവളെ പോലെ നന്നായി അഭിനയിക്കാന്‍ കഴിയാത്തത് കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ അവളുടെ മുഖത്തേക്ക് നോക്കാന്‍ ഭയപ്പെട്ടു തെന്നിമാറുന്നു . എനിക്കെന്നും പ്രിയങ്കരമായ എന്റേത് മാത്രമായിരുന്ന അവളുടെ  പൂച്ച കണ്ണുകള്‍ ഒരു നിമിഷത്തിലെ ഏതോ ഒരു അംശത്തില്‍ എന്റെ കണ്ണുകളുമായി കൂട്ടി മുട്ടി , അതി തീക്ഷണമായ പ്രഹരം ഏറ്റ പോലെ  ഞാന്‍ വിയര്‍ത്തു  , ആ പൂച്ച കണ്ണിലെ  കത്തുന്ന നോട്ടത്തില്‍ എല്ലാം അടങ്ങിയിരുന്നു , കോപവും , പകയും , പ്രതികാരവും അങ്ങിനെ എല്ലാം . ഉള്ളില്‍ നിന്നും പുറപ്പെട്ട മര്‍ദ്ധത്താല്‍  കൂടുതല്‍ സമയം  നില്ക്കാന്‍ കഴിയാതെ ഞാന്‍  അവിടെ നിന്നും തിരിച്ചു കൂട്ടിനു കുഴിച്ചു മൂടിയിരുന്ന കുറച്ചു ഓര്‍മ്മകളുമായി .  ആ ഓര്‍മ്മകള്‍ എന്നെ കൊണ്ടത്തിച്ചത് 2009 ലെ ഒരു ഉറക്കമില്ലാത്ത രാത്രിയിലേക്കാണ്.ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ജീവിതം നട്ടു വളര്‍ത്തി കരക്കടുപ്പികാന്‍ നാട് വിട്ടു കടല്‍ കടന്നതിയ പുതു തലമുറ പ്രവാസികളുടെ കറുത്ത അദ്ധ്യായമാണ്‌  2009 . എന്നെ പലതും പഠിപ്പിച്ച  ആ അദ്ധ്യായത്തിലെ ഇരുണ്ട താളുകള്‍ മറിക്കുമ്പോള്‍  ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം മനസ്സിലെ ഓളങ്ങള്‍ നിലച്ചു  പതിയെ  ചിത്രം ദൃശ്യമായി  വരുന്നു .   പ്രവാസ ജീവിതത്തിലെ ഉറങ്ങാത്ത പല രാത്രികളെയും പോലെ ഒന്ന് തന്നെ ആയിരുന്നു അന്നും    പതിവ് പോലെ ഉത്തരം കിട്ടാത്ത  ഒരുപാട് ചോദ്യങ്ങള്‍ക്ക് മുന്നില്‍ നേരം വെളുത്തു. ഏതൊരു പ്രവാസിയെയും പോലെ തന്നെ ആദ്യം തലയുടെ അടുത്തായ് താലോലിച്ചു ഉറക്കിയ മൊബൈലില്‍ കൈ പതിഞ്ഞു ,രാത്രി പുലരുവോളം അലറി വിളിച്ച മൊബൈല്‍ മിസ്സ്‌ കോളുകളുടെ പെരുമഴ പെയ്തു തോര്‍ന്നു കിടപ്പായിരുന്നു .എല്ലാം അവളുടെ അടങ്ങാത്ത തേങ്ങലുകള്‍ തന്നെ. അവളുടെ ഇടവിട്ടുള്ള മിസ്സ്‌ കോള്‍ കണ്ടില്ലെങ്കില്‍ നിരാശയോടെ വിഷമിച്ചിരുന്ന ഒരു നാള്‍ ഉണ്ടായിരുന്നു . ഇന്റര്‍ നെറ്റ് കോളിന്റെ കടാക്ഷം കൊണ്ട്  മണിക്കൂര്‍കളോളം സംസാരിക്കുമായിരുന്നു. അവളുടെ മെസ്സേജുകള്‍ ഒരു നിധി പോലെ മൊബൈലില്‍ നിന്ന് കളയാതെ പിന്നെയും പിന്നെയും വായിച്ചു കൊണ്ടും  തിരികെ നാട്ടില്‍ അവളുടെ അരികില്‍ ആദ്യമായി കണ്ടു മുട്ടുന്ന ആ നിമിഷം മധുരമായി ഓര്‍ത്തും നടക്കുമായിരുന്നു . ഒരു പൈങ്കിളി പ്രണയ കഥയുടെ സ്വപ്ന ലോകത്ത് നിന്ന്   ഞെട്ടലോടെ ഉണരാനും യഥാര്‍ത്ഥ്യങ്ങളെ  വിഷമത്തോടെ വിശ്വസിക്കാന്‍ പഠിക്കാനും അധികം സമയം വേണ്ടി വന്നില്ല. ഇന്ന് ഒന്നിനും സാധിക്കുന്നില്ല  . ബന്ദുക്കളുടെ തണലില്‍ കഴിയുന്ന യത്തീമായ ആ പാവം പെണ്ണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിസ്സഹായകനായ എന്റെടുത്ത്‌ നിശ്ശപ്തധ മാത്രമേയൊള്ളൂ .  


ലോകമാകെ സാമ്പത്തിക മാന്ദ്യം ഒരു കാന്‍സര്‍ പോലെ  പല ബിസ്നസ്സുകളെയും കാര്‍ന്നു തിന്

നു പല കമ്പനികളും അതില്‍ നിലനില്‍പ്പില്ലാതെ കൂപ്പുകുത്
തിയപ്പോള്‍ ഒത്തിരി പ്രവാസികളുടെ ജോലി നഷ്ടപെടുകയും ഒരുപാട്  കുടുംബങ്ങള്‍  ദുരിതത്തിലായിട്ടുമുണ്ട്  ഞാനും ആ സംഹാര താണ്ഡവത്തിന്റെ ഒരു  ഇരയാകേണ്ടി വന്നു .  തൊഴില്‍ അന്വേഷകര്‍ കൂടുതലും അവസരങ്ങള്‍ തീരെ ഇല്ലാത്ത ഒരു അവസ്ഥ. ക്രെഡിറ്റ് കര്‍ഡ്, കമ്പനി ലോണ്‍, കാര്‍ ലോണ്‍  തുടങ്ങിയ ബാധ്യതകള്‍ മൂലം ആളുകള്‍  ഒളിചോടുമ്പോള്‍ ആളൊഴിഞ്ഞ ഫ്ലാറ്റുകളും എയര്‍പോര്‍ട്ട് പരിസരത്ത് ഉപേക്ഷികപെട്ട കാറുകളും കാണുന്നത് പതിവായിരുന്നുആട്ടം കഴിഞ്ഞ അരങ്ങു പോലെ ആയിരുന്നു  പ്രവാസ തെരുവുകള്‍ ‍.  മണിക്കൂറുകളോളം ട്രാഫിക് അനുഭവപെട്ടിരുന്ന റോഡുകളില്‍ തിരക്ക് കുറഞ്ഞിരിക്കുന്നു.തിങ്ങി നിറഞ്ഞു നടന്നിരുന്ന പാതയോരങ്ങളില്‍ ‍ ചെറുകിട കച്ചവടക്കാരുടെ ആര്‍ത്തു വിളികള്‍‍ നിലച്ചിരിക്കുന്നു  . . പ്രവാസ ഭൂമി അതിന്റെ    പ്രതാപകാലം ഓര്‍മ്മകളിലേക്ക് മറച്ചു പിടിച്ചു പണി തീരാത്ത കെട്ടിടങ്ങളുടെയും ഉപയോഗ ശൂന്യമായ വാഹനങ്ങളുടെയും ശ്മശാന ഭൂമിയായി മാറി. കൂട്ടത്തോടെ കമ്പനികളില്‍ തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍  ലക്ഷങ്ങള്‍  മുടക്കി സ്വപ്നങ്ങളുടെ കൊട്ടാരം പണിതുയര്‍ത്താന്‍ വന്നവര്‍ പാതിവഴിയില്‍ എല്ലാം തച്ചു ഉടച്ചു കലങ്ങിയ കണ്ണുകളുമായി "ഇനി എന്ത് ..?" എന്ന ചോദ്യം മാത്രം അവശേഷിച്ചു യാത്രയാകുന്നു , എങ്ങും ഭീതിയുടെ നിഴല്‍‍ ഏവരെയും പിന്തുടരുന്നു
ചില റിക്രൂട്ട്മെന്റ്  ഏജന്‍സികള്‍  ചതി കെണികള്‍ ഒരുക്കി ഇരകളെ കാത്തു നില്‍പ്പായിരുന്നു പല പാവങ്ങളും ജീവിതം  കൂട്ടിചേര്‍ക്കാനുള്ള   നെട്ടോട്ടത്തില്‍ അതില്‍  ചെന്ന്   വീഴാറുണ്ട് ഒടുവില്‍  കണ്ണീരണിഞ്ഞു നിരാശയോടെ ദുര്‍വിധിയെ ശപിക്കുക തന്നെ ഫലംതട്ടിപ്പുകാരുടെയും  പിടിച്ചുപറികാരുടെയും കഥകള്‍  ആയിരുന്നു എവിടെയും   കേള്‍ക്കനുണ്ടയിരുന്നത്  .ഉത്തരവാദിത്വങ്ങളുടെയും കടപ്പാടുകളുടെയും പൊള്ളുന്ന ചങ്ങലയില്‍ ജീവിതം ബന്ധിക്കപ്പെട്ട പ്രവാസി ഒരാശ്വാസത്തിനും താങ്ങിനുമായ് നാട്ടിലേക്ക് വിളിക്കുമ്പോള്‍  “നീ എങ്ങിനെയെങ്കിലും അവിടെ പിടിച്ചു നില്‍ക്കൂ   നാട്ടിലേക്കു  വരുന്നതിനെ പറ്റി ചിന്തിക്കുക പോലും അരുത്” എന്നു ഉറ്റവരും ഉടയവരും കഷ്ടപാടുകള്‍  നിരത്തി  ആവര്‍ത്തിച്ചു അപേക്ഷിക്കുമ്പോള് പിടിച്ചു നില്‍ക്കാന്‍ അവസാന കച്ചി തിരുമ്പും തേടിയുള്ള പരക്കം  പാച്ചിലില്‍  ആയിരുന്നു ഓരോ പ്രവാസിയുംഅത്   കൊണ്ട്  തന്നെ വലിയ ശമ്പളം വാങ്ങിയുരുന്നവര്‍ ഒരു വിസക്ക്  വേണ്ടി  മാത്രമായ് തുച്ചമായ ശമ്പളത്തിന് ജോലി ചെയ്യാന് തയ്യാറായിഇതിനിടയില്‍ എന്നെ പോലെ സാധാരണകാര്‍ക്ക് ജോലി എവിടന്നു ലഭിക്കാന്‍ഇങ്ങനെയൊക്കെ ആണങ്കിലും ഇനിയും തലകുനിച്ചു നാട്ടിലേക്ക് ഇല്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു  .വീടിനെയും നാടിനെയും അവിടത്തെ പ്രയാസങ്ങളും പ്രശ്നങ്ങളും  ഓര്‍ത്തു വയറും മുറുക്കി കെട്ടി പ്രാര്‍ത്ഥനയോടെ ഇറങ്ങും ഒരു ജോലി തേടി .


പതിവുപോലെ രാവിലെ തന്നെ കമ്പ്യൂട്ടര്‍നു മുന്നില്‍ ഒരു ജോലിക്കായ് തപസ്സ് ആരംഭിച്ചു. ഈമെയിലില് ലോഗിന് ക്ലിക്ക് ചെയ്തു കണ്ണടച്ച് പ്രാര്ത്ഥിച്ചുവല്ലവനും ഇത്തിരി ദയവു തോന്നി  എന്റെ ജോലി അപേക്ഷക്ക് ഒരു  മറുപടി യെങ്കിലും തരണമേ.ആയിരത്തോളം മെയിലുകള് അയക്കുന്നു ഫോണ് ചെയ്യുന്നു ആരും ഒരു റസ്പോണ്സും തരാറില്ലനേരിട്ട് കൊണ്ട് പോയി കൊടുത്താല് ചിലര് നമ്മുടെ മുന്നില്ന്നു തന്നെ അത് ചവറ്റുകൊട്ടയിലേക്ക് ചുരുട്ടു മടക്കി എറിയുന്നത് കണ്ടു മനസ്സ് തകര്ന്നിട്ടുമുണ്ട്ഒരു ജോലിക്കായ് എന്നാല് കഴിയുന്നത് ഞാന് ചെയ്യുന്നുആയിരത്തില് ഒന്ന് മാത്രമേ സാധ്യതയോള്ളൂ യെങ്കിലും  ഒന്നിനയാണ് ഞാന് കാത്തിരികുന്നത്. പ്രാര്‍ത്ഥികുന്നത്,അന്ന് ഞാന് കണ്ണ് തുറന്നപോള്‍ വല്ലാത്ത ഒരു സന്തോഷം കുറെ നാളുകള്ക്ക് ശേഷം മനസ്സില് ഒഴുകിവന്നു, ഒരു മെയില് കാണാന് സാധിച്ചു.കഴിഞ്ഞ ദിവസം അയച്ച അപേക്ഷക്ക് മറുപടി വന്നിരിക്കുന്നു , അത് ഒരു ഇന്റര്വ്യൂ അറിയിച്ചിട്ടുള്ള മെയില് ആയിരുന്നു.എന്റെ പ്രാര്ത്ഥനയ്ക്ക് ഫലം കണ്ടു തുടങ്ങി.   എനിക്കു പരിജയമില്ലാത്ത  ഇതിനു മുമ്പ് കേട്ടിട്ടുപോലുമില്ലാത്ത ഒരു മരുഭൂമി പ്രദേശം ആണ് സ്ഥലം എന്ന് മനസ്സിലായി.ആ കമ്പനിയിലേക്ക് ഫോണ് വിളിച്ചു സ്ഥലം കൂടുതല് മനസ്സിലാക്കി.കയ്യിലുണ്ടായിരുന്

ന കാശും ബാക്കി റൂമിലുള്ളവരുടത്തുന്നുമായി നുള്ളി പറുക്കി വണ്ടി  കാഷ് ഒപ്പിച്ചു  അവര് പറഞ്ഞത് പ്രകാരം പുറപ്പെട്ടു.


 ബസ്സില്‍ മണിക്കൂറുകളോളം ഇരുന്നാണ് കമ്പനിയോട് അടുത്ത സ്ഥലം വരെ എത്തിയത്അവിടന്ന് വീണ്ടും മറ്റു വണ്ടികളൊന്നും ഇല്ലാത്തതിനാല് ടാക്സി വിളിച്ചു യാത്ര തുടര്ന്ന് . വിചാരിച്ചതിലും ദൂരം.ഡ്രൈവര് ഒരു മുന്‍കോപക്കാരന്‍ ആയിരുന്നു , ഇടയ്ക്കിടയ്ക്ക് എത്താറയോഎന്ന തുടരെയുള്ള എന്റെ ചോദ്യം അയാളെ ദേഷ്യം വരുത്തുന്നുണ്ട്ടാക്സി പോയികൊണ്ടേ ഇരിക്കുന്നു ഒരുപാട് ദൂരം പിന്നിട്ടു , എന്റെ കണ്ണുകള് ഇടയ്ക്കിടയ്ക്ക് വഴുതി വീഴുന്നത് കാറിന്റെ മീറ്ററിലേക്കാണ്കാറിനേക്കാള് വേഗത ഉണ്ടായിരുന്നു അതിനുഇയാള് എന്നെ പറ്റിക്കുകയാണോ ,എനിക്കറിയില്ല.വീണ്ടും ചോദിക്കണം എന്നുണ്ട് ,"മേരാ ബായി..യെഹ ജഗാ കൊണ്സാ.." എന്നൊക്കെ കഷ്ടപ്പെട്ട് ചോദിച്ചെങ്കിലും ഒരു രൂക്ഷമായ നോട്ടം മാത്രം മറുപടിയായി കിട്ടിഇയാള് നാട്ടിലെ ചില ഓട്ടോകാരെ പോലെ എനികിട്ട് പണിതരികയാണോകയ്യിലുള്ള കാഷ്  മുഴുവനും ഇയാള്ക്ക് ടാക്സികായ് കൊടുത്തു തീരുംഎന്റെ കോപാഗ്നി നിറഞ്ഞ നോട്ടം അയാളില് എത്തിയപോള് ദയനീയമായി പോയീ.എന്റെ ഹൃദയ മിടിപ്പിനെക്കാള്‍ വേഗതയില് കാറിന്റെ മീറ്റര് പോയികൊണ്ടിരുന്നു.ഒടുവില് അയാള് വണ്ടി നിര്ത്തി പറഞ്ഞു "യഹ് തുമാര ജഗാ..അല് ഗില്‍". ഞാന് ചുറ്റും നോക്കി കുറച്ചു കമ്പനികള് കാണാനുണ്ട്അപ്പോഴേക്കും കാറിന്റെ മീറ്റര് എന്റെ കയ്യിലുള്ള കാശിന്റെ പരുതി ലംഗിച്ചിരുന്നു .കമ്പനി തിരയുന്നതിനായി അയാള് വീണ്ടും വണ്ടി എടുത്തു യാത്ര തുടര്‍ന്ന്. ഞാന്‍ പതിയെ വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടു. എനിക്കു കമ്പനി അറിയാം ഇനി നടക്കനുല്ലദൂരമേ ഒള്ളൂ എന്ന് അയാളോട് കള്ളം പറഞ്ഞു നിര്‍ത്തിച്ചു. ഉള്ള കാഷ് മുഴുവനും കൊടുത്തു . പോക്കറ്റ് കാലിയായ്.വണ്ടിയില് നിന്ന് ഇറങ്ങിയപോള് പരിസരം കണ്ടു സ്തമ്പിച്ചു നിന്ന് , അങ്ങിങ്ങായി ചിതറി കിടക്കുന്ന കുറച്ചു കമ്പനികള് ,ഇവിടെ എങ്ങിനെയാണ്  കമ്പനി കണ്ടു പിടിക്കുക , കമ്പനിയിലേക്ക് ഫോണ് വിളിച്ചു എടുകുന്നുമില്ല . ഇനി കമ്പനിക്കാര് പറ്റികുകയാണോ  റിക്രൂട്ട്മെന്റ് ഏജന്റിനെ പോലെ  എനിക്കറിയില്ല ഒരുപാട് ചതികളിലെ വീഴ്ച്ചകള്‍ എന്നെ സംശയാലുവാകി.കയ്യില് തിരിച്ചു പോകാനും കാഷ് ഇല്ല . ആദ്യ ദിനം സ്കൂളില് വന്ന കുട്ടി തന്റെ വിരല്‍ വിട്ടു തനിച്ചാക്കി പോകുന്ന അമ്മയെ നോക്കിയുള്ള വിഷമം പോലെ ഞാനും അകന്നു പോയ ടാക്സി നോക്കികൊണ്ടിരുന്നു.പക്ഷെ അവിടെ കുറച്ചു അകലെയായി അയാള് വണ്ടി നിര്ത്തി ഞാന് വിളിക്കാതെ തന്നെ , എന്റെ അരികിലെക്കായ് തിരിച്ചു വന്നു  അയാള്‍ ചോദിച്ചു, "ആപ്കാ പാസ് പൈസാ ഹേ"..  ഞാന് ഒന്നും മിണ്ടിയില്ല . അയാള് കുറച്ചു കാഷ് തിരിച്ചു തന്നു. "കാം,, മിലെകാ ,,.. ഇന്ഷാ അല്ലാഹ.. മേ.. ബീ ദുഹാ കരേഗാ  ", അയാളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നു ഒരു മഞ്ഞു മല ഉരുകിയത് പോലെ എന്റെ ഉള്ളിലും സന്തോഷം വന്നു എനിക്കത് ഒരു ഊര്‍ജ്ജം തന്നു . ദൈവമേ ഇയാളെയാണോ ഞാന് തെറ്റ് ധരിച്ചത്ഒരു നന്ദി പറയുന്നതിന് മുമ്പേ അയാള് വണ്ടി എടുത്തു അകന്നിരുന്നു.ഞാന്  പരിസരമാകെ കണ്ണോടിച്ചുഅല് ഗില്‍ എന്നാണ്  സ്ഥലത്തിന്റെ പേര് , സത്യത്തില്  ഇതൊരു അല് ജയില് തന്നെയായി എനിക്കു തോന്നിഞാന് ഇവിടത്തെ തടവുപുള്ളിയുംസാരമില്ല എല്ലാ പ്രവാസികളും ഒരര്ത്ഥത്തില്‍ നാടിനെയും വീടിനെയും കുടുംബത്തെയും സ്നേഹിച്ചു എന്നാ തെറ്റിന് ജീവപര്യന്തം തടവിനു വിധികപെട്ട തടവ് പുള്ളികളല്ലേവര്ഷത്തില് ഒരു മാസം പരോളില് നാട്ടില് പോകാം , പക്ഷെ ഒരു  വെത്യാസം നാട്ടിലെ കുറ്റവാളികളുടെ ജീവപര്യന്തത്തിന് ഒരു പരിധിയുണ്ട് ഇവിടെ ജീവിതകാലം മുഴുവന്‍ കഠിനതടവ്കുറച്ചു ദൂരം കമ്പനി അന്വേഷിച്ചു നടന്നപോള് ഒരു കഫ്ടീരിയ കണ്ടു , കഠിനമായ  നട്ടുച്ചക്കുള്ള നടത്തം എന്നെ ഏറെ തളര്ത്തിയിരുന്നുകഫ്ടീരിയ കാരന്റെ അടുത്തേക്ക് ചെന്നു കോട്ടും സുട്ടും എല്ലാം  ഉണ്ടാന്നെ ഒള്ളൂ ഞാന് ഒരു പട്ടിണി പാവമാണ് എന്തെങ്കിലും തരണം എന്ന് അപേക്ഷികുന്നതിനു മുമ്പ് തന്നെ അയാള് ചോദിച്ചു “മലയാളി ആണല്ലേ….” . അതില് ആശ്വാസവും മലയാളി ആയതില് അഭിമാനിക്കുകയും ചെയ്തുഏതു മരുഭൂമിയില് ചെന്നാലും അവിടെ കഫ്ടീരിയയുമായി ഒരു മലയാളി ഉണ്ടാകും എന്ന് മനസ്സിലായി. അയാള്ക്കെന്റെ കമ്പനിയുടെ അഡ്രസ് കാണിച്ചു കൊടുത്തു , അയാള്പറഞ്ഞത് പ്രകാരം പോയപോള് കമ്പനിയുടെ ഗയിറ്റിനു മുന്നിലെത്തി ഇനി ഇതായിരിക്കുമോ ..? എന്റെ ലോകം അറിയില്ല…! . ലോകം തന്നെ കീഴടക്കിയ മഹാനായ ചക്രവര്‍ത്തിയെ പോലെ ആ കമ്പനിയുടെ മുന്നില്‍ നെഞ്ച് വിരിച്ചു നിന്നൂ. ആശങ്കകളോട് വിടപറഞ്ഞു ദൈര്യം സംഭരിച്ചു ഓഫീസിലേക്ക്  കടന്നു, അകത്തെ തണുപ്പ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ കോരിത്തരിപ്പിച്ചുറിസപ്സ്സ്യന് ഇരുന്നിരുന്ന ഫിലിപ്പിനി യുവതിയോട് വന്ന കാര്യം പറഞ്ഞു.അവള് എന്നെ വല്ലാതെ നോക്കിയപോള് ആണ് എന്റെ രൂപം ഞാന് ശ്രദ്ധിച്ചത്.വിയര്ത്തു കുളിച്ചു പൊടികാറ്റുവീശി അഴുക്കുപുരണ്ട ഡ്രെസ്സും വിശന്നു ക്ഷീണിച്ച മുഖവും ദുരിതാശോസ സഹായം അപേക്ഷിച്ച് വന്ന അഭായര്ദ്തിയെ പോലെയുണ്ട്.അടുത്തുള്ള ബത്തൂറൂമില്‍ പോയി നന്നായി  ഒന്ന് ഫ്രെഷായി , തന്നെ പെണ്ണുകാണാന് വരുന്ന ചെക്കനേയും കാത്തു പലഹാരം ഒരുക്കി അണിഞ്ഞൊരുങ്ങി കാത്തുനില്കുന്ന ഒരു പെണ്ണിനെ പോലെ ഞാന് എം ഡി യുടെ വാതിലിനരികില് എന്റെ ഫയലുകള് തയ്യാറാകി അയാളുടെ വിളിയും കാത്തിരിന്നു.ഞാന് ഉള്ളുരുകി പ്രാര്ത്ഥിച്ചു,ഇതില് ഞാന് വിജയിക്കണമെന്നോ എനിക്ക് ജോലികിട്ടണമെന്നോ എന്നല്ല . അങ്ങിനെ പ്രാര്ത്ഥിക്കാന്എന്നെക്കാള് ഏറെ പ്രയാസങ്ങള് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്.ഞാന് പ്രാര്ത്ഥിച്ചത് ഇത്രമാത്രം “ വാതില് കടന്നു ഞാന് വരുന്നത് തലകുനിച്ചാണെങ്കില്‍ എന്റെ കണ്ണില്നിന്നു ഒരു തുള്ളി കണ്ണീര് വരാതെ പിടിച്ചു നിര്‍ത്താനുള്ള  മനക്കരുത്ത് എനിക്ക് തരണം എന്റെ റഹ്മാനെ…..”. ഒടുവില്  വാതില് കടന്നു വരുമ്പോള് എന്റെ കണ്ണുകള് നിറഞ്ഞിരുന്നു.എന്നെ ഇഷ്ടപെടുന്നവരുടെ പ്രാര്ത്ഥന കേട്ടതില് ഉള്ള നന്ദി സൂചകമായി  കണ്ണ് ഇത്തിരി നന്നഞ്ഞുഎനിക്ക് ജോലിയില് കയറാനുള്ള ഓഫര് ലെറ്റര് കിട്ടിഞാന് സ്വപ്നം കണ്ടതിലും നല്ല ശമ്പളംമനസ്സിലെ സന്തോഷം മുഖത്ത് ഒരായിരം നക്ഷത്രങ്ങളെ ശോഭിപിച്ചു.അടുത്ത ദിവസം ജോലിയില് പ്രവേശിക്കണമെന്നുള്ള നല്ല വാര്ത്തയുമായി ഞാന് തിരിച്ചുഉള്ളില് തിരയടിച്ചുയരുന്ന ആഹ്ലാദം സന്തോഷം ആരോടെങ്കിലും പറയണം .ഞാന് ആരെ അറിയിക്കണം എന്റെ മൊബൈല് എടുത്തു ,ആരെ വിളിക്കണംആദ്യമായി അറിയേണ്ടത് അവള് തന്നെ , “എന്റെ പെണ്ണ്” .  അങ്ങിനെ പറയാന് സ്വതന്ത്രം ലഭിച്ചപോലെ.അങ്ങിനെ പറയുന്നതില് ഒരു സുഖമുള്ളത് പോലെഎനിക്കുവേണ്ടി കാത്തിരിക്കുന്ന എനിക്കുവേണ്ടി കരഞ്ഞുകൊണ്ട് പ്രാര്ത്ഥിക്കുന്ന “എന്റെ പെണ്ണ്” . അതെ, അവളോട് തന്നെ പറയണം , അവളെ തന്നെ വിളിക്കണംഞാന് അവളെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുന്ടന്നു പറയണം , അവളെ സ്വന്തമാകാന് ഞാന് വരുന്നുന്ടന്നു പറയണം ,അവളുടെ വീട്ടുകാരുമായും  സംസാരിക്കണംഇതറിയുമ്പോള്‍ അവള് സന്തോഷിക്കും,അവള്‍ പിണക്കം ഭാവിക്കും.സമാധാനിപ്പിക്കാന്‍ വേണ്ട വാക്കുകള്‍ മനസ്സില്‍ അവര്‍ത്തിച്ചു പറഞ്ഞു പഠിച്ചു. ഒരുപാട് തവണ വിളിച്ചതിന്റെ ഒടുവില്‍ അവള്‍ ഫോണ്‍ എടുത്തു. അവളുടെ പരിഭവം കേള്‍ക്കാന്‍ ഞാന്‍ തയ്യാറായി ഇരുന്നു. എന്ത് തന്നെ കേള്‍ക്കേണ്ടി വന്നാലും ആ വേദനകള്‍ക്കു സമമാകില്ല. ഉള്ളില്‍ ഓര്‍ത്തുവെച്ച വാക്കുകള്‍ എന്നില്‍ ശൂന്യമായി അവള്‍ ഒന്നും മിണ്ടിയില്ല. ഒരു കടലോളം ആഴത്തില്‍ ഇറങ്ങിചെല്ലുന്ന നിശ്ശബ്തദക്കൊടുവില്‍ ഞാന്‍ വിറയുന്ന ചൂണ്ടുകളാലെ “ഹലോ” എന്ന് പറഞ്ഞു.അവളില്‍ നിന്നു വെറും ഒരു മൂളലിന് ശേഷം വീണ്ടും ദീര്‍ഘമായ മൌനം.എനിക്കു "ഞാന്‍ ... ഞാന്‍" എന്ന് വിക്കി പറയാന്‍ മാത്രമേ സാധിച്ചിരുന്നോള്ളൂ. അതിനിടയിലൂടെ അവളുടെ അടക്കി പിടിച്ചുള്ള തേങ്ങല്‍ ഞാന്‍ അറിഞ്ഞു , ചില വാക്കുകള്‍ മാത്രം ഞാന്‍ കേട്ടു, "നിങ്ങള്‍ എന്നെ ചതിച്ചു അല്ലെ….",അവള്‍ വാക്കുകള്‍ മുഴുമിക്കാന്‍ പാടുപെടുന്നു. അവള്‍ ഹൃദയം തകരുന്ന വേദനായല്‍ പറഞ്ഞു "ഞാന്‍ എന്തു തെറ്റ് ചെയ്തിട്ടാ.. എന്നോടിങ്ങനെ....എന്നെ ഒന്ന് വിളിചിരുന്നുവെങ്കില്‍".വീണ്ടും ദുസ്സഹമായ നിശ്ശബ്തദ,എനിക്കും ഒന്നും പറയാനാകുന്നില്ല ഉള്ളില്‍ ഒരു നീറ്റലോടെ രൂപപെട്ട ഭയം മുഴങ്ങുകയായിരുന്നു.എവിടന്നോ ദൈര്യം സംഭരിച്ചു അവള്‍ പറഞ്ഞു. "ഇനി എനിക്കു വിളിക്കരുത്, എന്റെ നികാഹ് കഴിഞ്ഞു..ഞാന്‍ ഇപ്പോള്‍ മാറ്റൊരാളുടെതാണ്"..എന്റെ ഹൃദയത്തെ ഒരു മിന്നല്‍ പിണര്‍പ്പ്  പിളര്‍ത്തിയപ്പോലെ എനിക്കൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അവള്‍ എന്നെ ശപിക്കുകയായിരിക്കാം എനിക്കറിയില്ല ഞാന്‍ അറിയാതെ തന്നെ ആ മൊബൈല്‍ അവളില്‍ നിന്നും കട്ട്‌ ആയി എന്നെന്നേക്കുമായി.അവളുടെ മുന്നില്‍ ഇനി എന്നും ഞാന്‍ ചതിയനായ കാമുകനായിരിക്കാം.അവള്‍ എന്നും വെറുപ്പോടെ ഓര്‍ത്തേക്കാം ജീവനേക്കാള്‍ ഏറെ സ്നേഹിച്ച് ഒടുവില്‍ പുത്തന്‍ പണക്കാരനായപ്പോള്‍ എല്ലാം മറന്നു വഞ്ചിച്ച ഈ നിര്‍ഭാഗ്യവനെ പറ്റി.സ്വന്തം മനസ്സാക്ഷിയുടെ ചോദ്യത്തിനുമുന്നില്‍ വാക്കുകള്‍ കിട്ടാതെ മനസ്സ് മരുദേശമായി കിടന്നു.ചുറ്റും ഇരുള്‍ മൂടി കിടപ്പായിരുന്നു വേനല്‍ കഴിഞ്ഞു തണുപ്പിനെ വരവേല്‍ക്കാന്‍ ആകാശം മേഘത്താല്‍ അണിഞ്ഞൊരുങ്ങി ഇടി മിന്നലാല്‍ മഴയുടെ വരവും അറിയിച്ചു. അവളുടെ കണ്ണില്നിന്നു തോരാതെ പെയ്യുന്ന മഴ എന്റെ ഹൃദയത്തെയാണ് നനച്ചത് ഈ  പുതുമഴയില്‍ പാതി നനഞ്ഞ മരു ഭൂമിയും എന്നോടപ്പം കുതര്ന്നിരുന്നു.വിചനമായ ആ വഴിയിലൂടെ ഇരുട്ടത്ത്‌ ദിക്കറിയാതെ ഏകനായ് ഞാന് നടന്നു പുതു ജീവന് തേടി .========================================================================മനസ്സില് പ്രണയം കത്ത് സൂക്ഷികുന്ന എല്ലാ പ്രവാസികള്ക്കും സമര്പ്പിക്കുന്നു By നിങ്ങളുടെ സ്വന്തം (OLO).